...സാമൂഹ്യ ശാസ്ത്രത്തിനു മാത്രമായുള്ള ഈ ബ്ലോഗ്‌ പണിപ്പുരയില്‍ ... ഉടന്‍ പ്രതീക്ഷിക്കുക...

Saturday, August 27

കേരളത്തിന്റെ ചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകൾ കുറവാണ്. സംഘകാലം മുതൽക്കുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള സുപ്രധാനമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. പുരതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾ‍ക്ക് വിധേയമാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിൻറെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ, പറങ്കികൾ (പോർച്ചുഗീസുകാർ), ലന്തക്കാർ (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

ടോളമിയുടെ കാലത്ത് വര‍ച്ച ഇന്ത്യയുടെ ഭൂപടം. തീരം നേർ രേഖപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്

ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. [1] രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ[1]

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരള ചരിത്രത്തെ പല രിതിയിൽ തരം തിരിക്കാം

ഉള്ളടക്കം

0 comments:

Post a Comment

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ കമന്റ് താഴെ കൊടുത്തിരിക്കുന്ന ബോക്സില്‍ രേഖപ്പെടുത്തുക മലയാളത്തില്‍ കമന്റ് രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക